/ "മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്യനു പെറ്റമ്മ തൻ ഭാഷ താൻ"
- വള്ളത്തോൾ നാരയണമേനോൻ
മാതൃഭാഷയേയും മാതൃരാജ്യത്തേയും വാഴ്ത്തിപ്പാടിയ മഹാകവി വള്ളത്തോളി നേ സ്മരിച്ചു കൊണ്ട് തുടങ്ങട്ടെ...........
കഥാപ്രസംഗമോ, തുള്ളൽപ്പാട്ടോ എഴുതാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
എന്റെ ജീവതത്തെ ഈയൊരടുത്ത കാലത്തായി മാറ്റി മറച്ചുകൊണ്ടിരിക്കു
ന്ന മൂന്ന് നാല് കാര്യങ്ങൾ എഴുതുവാൻ
ആഗ്രഹിക്കുന്നു.
(12-6-2016) = ഈ ദിവസം ഞാൻ മറക്കില്ല. സെന്റ് ജോസഫ് ബി.എഡ്
കോളേജിൽ എന്റെ ആപ്ലിക്കേഷൻ ഫോം എത്തിയ ദിവസം. അതിനും ഒരാ
ഴ്ച മുൻപ് ജേണലിസം കോഴ്സിന് ഒരു
സീറ്റ് കിട്ടാൻ ഓടി നടന്നിരുന്ന എന്റെ
അവസ്ഥയുടെ അവസാനം ചെന്നു നി
ന്നത് സെന്റ് ജോസഫ് എന്ന ചരിത്ര പ്ര
സിദ്ധമായ കോളേജിലെ ഒഫീസിനുള്ളി
ലെ ഫയലിലാണ്. അപേക്ഷ സമർപ്പിച്ച്
പുറത്തിറങ്ങിയ എന്നെ കാത്തിരുന്നത്
സുഗന്ധം പരത്തുന്ന കാറ്റാണ് ' ഇവിടു
ത്തെ കാറ്റാണ് കാറ്റ് ' എന്ന വരികൾ
അപ്പോൾ മാത്രമാണ് സത്യമായത്.
ഞാൻ ഉറപ്പിച്ചു.ഈ കോളേജ് എനിക്ക്
വേണ്ടാ......
22- 7 - 2016 = ഞാൻ പറഞ്ഞില്ലേ എനി
ക്ക് ഈ കോളേജിൽ തന്നെ അഡ്മി
ഷൻ കിട്ടുമെന്ന്. കിട്ടി. അധ്യാപകരെ
എനിക്ക് ഇഷ്ടമാണ് എന്നാൽ ഒരു അ
ധ്യാപികയാകാൻ ഞാൻ ആഗ്രഹിച്ചിട്ടി
ല്ല.ക്ലാസിൽ പോയി..... ഒരു മാസം.....
രണ്ടു മാസം..... ഒരു സെമസ്റ്റർ.....
അടുത്ത വർഷം..... അടുത്ത സെമസ്റ്റർ
അങ്ങനെ ടീച്ചിങ്ങ് പ്രാറ്റീസിനു പോകേ
ണ്ട സമയം വന്നെത്തി. ചിന്താഗതിയിൽ
യാതൊരു മാറ്റവും ഇല്ലാതെ ഞാൻ മു
ന്നോട്ട് പോയി.
19-1-2017 = പൊതുവേ എനിക്ക് ആത്
മവിശ്വാസം കുറവാണ് അതുകൊണ്ട്
തന്നെ കുട്ടികളെ പഠിപ്പിക്കുവാൻ സാധി
ക്കില്ല എന്ന നല്ല ആത്മവിശ്വാസത്തോ
ടേ ആണ് ഞാൻ സ്കൂളിൽ പോയത് .
8 ആം ക്ലാസിലെ കുട്ടികൾ എന്നിൽ
മാറ്റം വരുത്തി. അവർക്ക് എന്നെ ഇഷ്
Sമായി.അവർക്കും എനിക്കും പൊതു
വായ എന്തൊക്കെയോ ഗുണങ്ങൾ ഉ
ണ്ട്. അല്ലെങ്കിൽ അങ്ങനെ വരാൻ വഴി
യില്ല. എനിക്ക് പഠിപ്പിക്കാൻ ഇഷ്ടമല്ല.
അവർക്ക് പഠിക്കാനും ഇഷ്ടമല്ല. ഒരു
പക്ഷേ, അതായിരിക്കാം ഞങ്ങളെ ത
മ്മിൽ ചേർത്തത്.
10-2-2017 = ഞാൻ എന്നെ മുഴുവനാ
യും വിലയിരുത്തി. എന്റെ കൂടെയുള്ള
10 പേരും അവരവരെ തന്നെ വിലയിരു
ന്ന.ഉരുത്തിരിഞ്ഞു വന്ന ഉത്തരം എന്താ
ണന്നു വച്ചാൽ പത്തു പേർക്കും സ്വന്തം
ക്ലാസിൽ സംതൃപ്തിയില്ല. എനിക്ക് മാ
ത്രം പൂർണ്ണ തൃപ്തി.സംതൃപ്തിയില്ലാ
ത്തത് ഞാൻ പഠിപ്പിച്ച കുട്ടികൾ കാര
ണം, അവർക്ക് ഒരക്ഷരം മനസിലായില്ല
സ്കൂളിലെ മലയാളം ടീച്ചർ, എന്റെ ക്ലാ
സ്കാണാൻ വന്ന സിസ്റ്റർ തുടങ്ങയവ
രാ ണ് തൃപ്തിയില്ലാത്ത മറ്റുള്ളവർ.
change= മാറ്റം ☺😃😄😐😊😀😁
എനിക്ക് എന്തൊക്കെയോ
മാറ്റങ്ങൾ ഉണ്ട്.മലയാളത്തെ കണക്കി
നേക്കാൾ അധികം സ്നേഹിച്ച് മലയാ
ളം ക്ലാസിലിരിക്കുന്ന മലയാളിയായ
ഞാൻ ഒരധ്യാപികയാകാൻ ഇന്ന് കുറ
ച്ചെങ്കിലും ആഗ്രഹിക്കുന്നു. ആ ആഗ്ര
ഹത്തെ വളർത്തി ഒരു നല്ല അധ്യാപിക
ആകാൻ ഞാൻ ശ്രമിക്കും.
Monday, March 13, 2017
മാറാത്ത ,മാറുന്ന ചിന്തകൾ
Subscribe to:
Comments (Atom)