Friday, March 16, 2018

ഉദ്ദേശ്യങ്ങൾ  
1: ശാരിരിക-മാനസിക വിത്യാസമില്ലാ
തെ എല്ലാ കുട്ടികളെയും ഒരുമിച്ച് പരിഗ
ണിച്ചു കൊണ്ട് വിദ്യാഭ്യാസ രീതിയുടെ സാധ്യതകൾ കണ്ടെത്തുക.
2: സംയോജിത വിദ്യാഭ്യാസം ക്ലാസ് മുറി
യിൽ നടപ്പാക്കുന്നതിലുള്ള പ്രായോഗിക
ബുദ്ധിമുട്ടുകൾ തിരിച്ചറിയുക.

സംയോജിത ക്ലാസ് മുറിയുടെ പ്രത്യേകതകൾ
1: എല്ലാ കുട്ടികൾക്കും സംയോജിത
വിദ്യാഭ്യാസത്തിന്റെ പ്രയോജനം
ലഭിക്കുന്നു.
2: ഓരോ കുട്ടിയുടെയും വ്യക്തിഗതമായ കഴിവുകൾ ഉചിത
മായ രീതിയിൽ വികസിപ്പിക്കുവാൻ
സാധിക്കുന്നു. ക്ലാസ് മുറികളിൽ പരസ്
പരം ആശയ വിനിമയം നടത്തുന്നതിലൂ
ടെ വ്യത്യസ്ത കഴിവുകളുള്ള കുട്ടികളെ
സ്നേഹിക്കുന്നതിനും അംഗീകരിക്കു
ന്നതിനും സാധിക്കുന്നു.  

വിവിധ തരത്തിലുള്ള
വൈകല്യങ്ങൾ
പഠനവുമായി ബന്ധപ്പെട്ട നിരവധി
വൈകല്യങ്ങൾ കുട്ടികളിൽ കാണാ
റുണ്ട്. വിവിധ തരം പഠനവൈകല്യങ്ങൾ
ഉള്ള കുട്ടികളെ ക്ലാസ് മുറിയിൽ കണ്ടെ
ത്താൻ കഴിയും ശരിയായ പദങ്ങൾ
ശൈലികൾ വാക്യങ്ങൾ എന്നിവ തെരെഞ്ഞെടുത്ത് അർഥവ്യക്തതയോ
ടെ ഭാഷ പ്രയോഗിക്കാൻ കഴിയാത്ത
അവസ്ഥയെയാണ് ഭാഷാവൈകല്യം
എന്ന് പറയുന്നത് വിദ്യ നേടുന്നതിൽ തടസമായി നില്ക്കുന്ന ഒന്നാണ് ഭാഷാ
വൈകല്യം കാരണം, ഭാഷയുടെ വിവിധ രൂപങ്ങളിൽ കൂടി മാത്രമേ വിദ്യ ആർ ജി ക്കാനാവൂ.

അസാധാരണ സിദ്ധിയുള്ള പഠിതാക്കൾ
ബുദ്ധിശക്തിയുടെ അടിസ്ഥാനമെന്നു കരുതുന്ന IQ ഇത്തരത്തിലുള്ള കുട്ടി
കൾക്ക് കൂടുതലായിരിക്കും അക്കാദമികമായി പുരോഭാഗസിദ്ധി
യുള്ളവരും ഉയർന്ന പഠന നിലവാരം
പുലർത്തുന്നവരുമാണ് ഇവർ സാധാരണ ക്ലാസ് മുറികളും പാഠ്യക്രമ
വും ഇത്തരക്കാർക്ക് മടുപ്പുളവാക്കുന്നു

ശരാശരി പഠനനിലവാരം
പുലർത്തുന്ന കുട്ടികൾ
ഒരു ക്ലാസ് മുറിയിൽ ഏറ്റവും കൂടുതലുള്ളത് ശരാശരി പഠിതാക്കൾ ആണ് ക്ലാസിൽ അധ്യാപിക പ്രാധാന്യം നല്കി പഠിപ്പിക്കേണ്ടത് ശരാശരി പo ന
നിലവാരം പുലർത്തുന്ന കുട്ടികൾക്ക് പ്രാധാന്യം നല്കി കൊണ്ടാണ്.

മന്ദപഠിതാക്കൾ
പഠനം ഇത്തരക്കാർക്ക് മന്ദഗതിയിലാ
ണ് പoനസാഹചര്യങ്ങളും വ്യക്തി സവി
ശേഷതകളും പാഠ്യവസ്തുവുമെല്ലാം
പഠനത്തെ മന്ദീഭവിപ്പിക്കുന്നു.

ശാരീരിക മാനസിക വെല്ലുവിളി
നേരിടുന്നവർ
ഇത്തരത്തിലുള്ള കുട്ടികളെ സാധാരണ
ക്ലാസ് മുറിയാൽ ഇരുത്തി പഠിപ്പിക്കുക
എന്നത് ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ് ഇവർക്ക് പ്രത്യേക പരിഗണന ആവശ്യ
മാണ്.

ക്ലാസ് മുറിയിൽ കുട്ടികൾ
നേരിടുന്ന ബുദ്ധിമുട്ടുള്ള
ഒരു ക്ലാസ് മുറിയിൽ വിവിധ തരത്തിലു
ള്ള കുട്ടികൾ ഉണ്ട് പഠനത്തിൽ മുന്നോ
ക്കം നില്ക്കുന്ന കുട്ടികളെ മാത്രം പരി
ഗ ണിച്ചു കൊണ്ട് ക്ലാസെടുത്താൽ മറ്റു കുട്ടികളുടെ വ്യക്തിവികാസത്തെ
അത് ദോഷകരമായി ബാധിക്കും പഠന
ത്തിൽ മാത്രമല്ല എല്ലാ കാര്യത്തിലും
അവർ പിന്നിലേക്ക് പോകും ക്ലാസ്
മുറിയിലാണ് കുട്ടികളുടെ വളർച്ച നട
ക്കുന്നത് അവിടെ അവരെ പരിഗണി
ക്കാതിരുന്നാൽ അപകർഷതാബോധം
അവരിലുണ്ടാകും മറ്റുള്ളവരിൽ നിന്നും
ഉൾവലിഞ്ഞു നില്ക്കും.

പഠന വൈകല്യങ്ങൾ നേരിടുന്ന
കുട്ടികൾക്ക് നല്കാവുന്ന
പ്രവർത്തനങ്ങൾ

മന്ദപഠിതാക്കൾ
> പഠിക്കാൻ കൂടുതൽ സമയം അനുവദിക്കുക.
> പഠിപ്പിക്കുന്ന വേളയിൽ അധ്യാപകർ
അവർത്തിച്ച് പറഞ്ഞു കൊടുക്കുക.
>പഠനത്തിൽ തടസം നേരിടുന്നതിനാൽ
കണ്ടും കേട്ടും പഠിക്കാൻ അവരെ
അനുവദിക്കുക.
>അധ്യാപകർ ഈ കുട്ടികളിൽ ആത്മവി
ശ്വാസം വളർത്തുന്ന പ്രവർത്തങ്ങൾ
നല്കുക.
>കുട്ടികളിൽ അഭിപ്രേരണ നല്കുക.
>ഇവരുടെ പഠന നിലവാരം ഉയർത്തുവാൻ ക്ലാസിലെ മറ്റ് പഠിക്കുന്ന
കുട്ടികളുമായി ചർച്ച ചെയ്ത് പഠിക്കു
വാൻ അനുവദിക്കുക.
> പാഠ്യ പാഠ്യേ തരപ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുക.
>പ്രോൽസാഹനം നല്കുക.

ശരാശരി നിലവാരം
പുലർത്തുന്നവർ
> ക്ലാസിൽ ഭൂരിഭാഗവും ഇത്തരം കുട്ടി
കളാണ് അവർക്ക് യോജിച്ച പഠനപ്ര
വർത്തനങ്ങൾ നല്കുക.
>ആത്മവിശ്വാസം വളർത്തുക.
>അഭിപ്രേരണ നല്കുക.
> അവരുടെ കഴിവുകൾ കണ്ടെത്തി വളർത്തുക.
>നേതൃത്വ സ്ഥാനത്തേക്ക് ഇത്തരം കുട്ടികളെ കൊണ്ടു വരുക.
>ഗ്രൂപ്പ് പ്രവർത്തനങ്ങളിലൂടെ അവരെ
ആക്റ്റീവാക്കുക.
> പാഠ്യേതര പ്രവർത്തനങ്ങൾ നല്കുക.

പഠനവൈകല്യം നേരിടുന്ന കുട്ടികൾ
> ശാരിരിക-മാനസിക വൈകല്യങ്ങൾ
നേരിടുന്ന കുട്ടികളെ പ്രത്യേകം പരിഗ
ണിക്കുകയും അവരുടെ കൂടെ ആയി
രിക്കുകയും ചെയ്യുക.
>പഠന ബുദ്ധിമുട്ടുകൾ തിരിച്ചറിഞ്ഞ്
സഹായിക്കുക.
>ക്ലാസിലെ മറ്റു കുട്ടികളെ ഇവരുടെ
പ്രശ്നങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തു
ക.
>ഇവർക്കും പങ്കെടുക്കാവുന്ന പരിപാ
ടികൾ സംഘടിപ്പിക്കുക.
>പ്രോൽസാഹനവും അഭിപ്രേരണയും
നല്കുക. അതു വഴി ആത്മവിശ്വാസം
വർധിപ്പിക്കുക.
> കഴിവുകൾ തിരിച്ചറിഞ്ഞ് വികസിപ്പി
ക്കുക.
> കുടുംബത്തിൽ നിന്നും സമൂഹത്തിൽ
നിന്നും ഇത്തരക്കാർ നേരിടുന്ന വെല്ലു
വിളികൾ ഇല്ലാതാക്കാൻ ജനങ്ങളെ
ബോധവൽക്കരിക്കുക അതുവഴി
ഇത്തരം കുട്ടികളെ ഉയർത്തുക.

കണ്ടെത്തലുകൾ
1: എല്ലാവരെയും സ്നേഹിക്കാനും
പരിഗണിക്കാനും സംയോജിത ക്ലാസ്
റൂമിലൂടെ സാധിക്കുന്നു.
2: കുട്ടികളുടെ ഇടയിലെ പങ്കു വയ്ക്കൽ, സഹകരണ മനോഭാവം
എന്നിവ വളരുന്നു.
3:സംയോജിത ക്ലാസ് മുറിയിൽ
അധ്യാപകർക്ക് എല്ലാ കുട്ടികളെയും
ഒരു പോലെ ശ്രദ്ധിക്കുവാൻ സാധിക്കുന്നില്ല.
4: സമൂഹത്തിൽ നിന്നും കുടുംബത്തിൽ
നിന്നും വൈകല്യം ഉള്ള കുട്ടികൾ
അവഗണന നേരിടുന്നുണ്ട്.
5: വൈകല്യം ഉള്ള കുട്ടികൾ സമൂഹ
ത്തിന്റെ ഭാഗമാണ് അവരും നാളെ
യുടെ പ്രതീക്ഷകൾ ആണ് ഇവർ സമൂഹത്തിൽ മാറ്റി നിർത്തപ്പെടെണ്ട
വരല്ല എന്ന ബോധവൽക്കരണം നടത്തേണ്ടതാണ്.

ഉപസംഹാരം
സംയോജിത ക്ലാസ്റൂം സാധ്യതകളും
പരിമിതികളും എന്ന വിഷയത്തെ അടി
സ്ഥാനമാക്കിയാണ് പഠനം നടത്തിയത്
ശാരിരിക-മാനസിക ഭേദമില്ലാതെ എല്ലാ
കുട്ടികളും സ്കൂളിൽ വരികയും ഒരുമിച്ചിരുന്ന് പഠിക്കുകയും ചെയ്യുന്ന
താണ് സംയോജിത വിദ്യാഭ്യാസം
ഈ രീതി മുന്നോട്ട് വയ്ക്കുമ്പോൾ അ
തിന് പരിമിതികൾ ഉണ്ട് പല തരം
കഴിവുകൾ ഉള്ളവരും വൈകല്യം
ഉള്ളവരും ഒരുമിച്ച് പഠിക്കുമ്പോൾ
സ്നേഹവും സഹകരണവും വർദ്ധി
ക്കുന്നു എന്നാൽ അധ്യാപകർക്ക് ഇ
വരെയെല്ലാം ഒരുമിച്ച് ശ്രദ്ധിക്കാൻ
സാധിക്കുകയില്ല അത് ഇവിടെ വെ
ല്ലുവിളിയായി മാറുന്നു.

ഗ്രന്ഥസൂചി

> മാതൃഭാഷാ ബോധനം
പ്രവണതകളും രീതികളും
_ C M  ബിന്ദു

               



No comments:

Post a Comment